നമ്മുടെ ശരീരം എത്രത്തോളം നല്ല ഒരു വൈദ്യുതചാലകമാണ് എന്നത് എങ്ങിനെ പരീക്ഷിക്കാം. മെയിൻസ് സപ്ലൈ അപകടകരമാണെന്നു നമുക്കറിയാം. കുറഞ്ഞ വോൾട്ടേജുകൾ ഉപയോഗിച്ചു വേണം ഇത്തരം പരീക്ഷണങ്ങൾ നടത്താൻ. താഴെക്കാണിച്ചവിധം വയറുകൾ ഘടിപ്പിക്കുക.
ശരീരം ഒരു നല്ല ചാലകമാണെന്നു സൂചിപ്പിക്കുന്നതാണ് പരീക്ഷണഫലം. WGക്കു പകരം PV1 ഉപയോഗിച്ച് ഈ പരീക്ഷണം ആവർത്തിക്കുക. DC യെക്കാളും വളരെ എളുപ്പത്തിൽ AC നമ്മുടെ ശരീരത്തിലൂടെ കടന്നുപോകുന്നു എന്നാണ് പരീക്ഷണഫലം കാണിക്കുന്നത്. എന്താവാം ഇതിനു കാരണം. വാസ്തവത്തിൽ ശരീരത്തിന്റെ വൈദ്യുത പ്രതിരോധം നമ്മുടെ ചർമത്തിന്റേത് മാത്രമാണ് . രക്തം ഉപ്പുവെള്ളം പോലെ നല്ലൊരു ചാലകമാണ്. എന്നാൽ AC യുടെ കാര്യത്തിൽ ചർമം ഒരു കപ്പാസിറ്ററിന്റെ രണ്ടു പ്ലേറ്റുകൾക്കിടയിലുള്ള ഡൈഇലക്ട്രിക്ക് പോലെ പ്രവർത്തിക്കുന്നു. ശരീരത്തിന് പുറത്തുള്ള ചാലകത്തിൽ നിന്നും രക്തത്തിലേക്ക് ഇത്തരത്തിൽ വൈദ്യുതി പ്രവഹിക്കും. രണ്ടു വേവ്ഫോമുകൾ തമ്മിലുള്ള ഫേസ് വ്യത്യാസത്തിൽ നിന്നും ഇതിന്റെ സൂചന നമുക്ക് ലഭിക്കുന്നുണ്ട്.